Updates

അവലോകനം

മറ്റെല്ലാ മേഖലകളും ഒരുമിച്ചു നൽകുന്നതിനേക്കാൾ കൂടുതൽ ആളുകള്‍ക്ക് ജീവിതമാർഗം പ്രദാനം ചെയ്യുന്ന മേഖല കൃഷിയാണ്. കാലാവസ്ഥയുടെ അനിശ്ചിതത്വവും, വലിയ തോതിലുള്ള മഴയും, കീടങ്ങളുടെയും രോഗങ്ങളുടെയും ആക്രമണവും കാരണം കാർഷിക ഉൽപാദനം വളരെ അസ്ഥിരമാണ്. മുൻകൂട്ടി കാണാൻ കഴിയാത്ത ഇത്തരം വിളനാശങ്ങൾക്കെതിരെ ക്രോപ്പ് ഇൻഷുറൻസ് കർഷകർക്ക് സമഗ്രമായ പരിരക്ഷ നൽകുന്നു. ഭൂകമ്പം, സുനാമി, കൊടുങ്കാറ്റുകൾ, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മഞ്ഞുവീഴ്ച, വരൾച്ച തുടങ്ങിയ കാർഷിക മേഖലയിലെ അപകടസാധ്യതകളെ മറികടക്കുന്നതിനുള്ള ഒരു പ്രധാന റിസ്‌ക് മൈഗ്രേഷൻ ഉപകരണമാണ് ക്രോപ്പ് ഇൻഷുറൻസ്.

കർഷകർ രാജ്യത്തിന്റെ നട്ടെല്ലായ, ഒരു പ്രാഥമിക കാർഷിക രാജ്യമാണ് ഇന്ത്യ. ദേശീയ കാർഷിക ഇൻഷുറൻസ് പദ്ധതി (എൻഎഐഎസ്), കാലാവസ്ഥാധിഷ്ഠിത ക്രോപ്പ് ഇൻഷുറൻസ് പദ്ധതി, പരിഷ്‌കരിച്ച ദേശീയ കാർഷിക ഇൻഷുറൻസ് പദ്ധതി (എംഎൻഎ ഐഎസ്) തുടങ്ങിയ മുൻകാല ഇൻഷുറൻസ് സ്‌കീമുകൾ പിൻവലിച്ചതിന് ശേഷം 2016 ഏപ്രിലിലാണ് ഇന്ത്യാ ഗവൺമെന്റ് പ്രധാനമന്ത്രി ഫസൽ ബീമ യോജന (പിഎംഎഫ്ബിവൈ) ആരംഭിച്ചത്.

അതിനാൽ, ഇന്ത്യയിലെ കാർഷിക ഇൻഷുറൻസിനായുള്ള സർക്കാരിന്റെ നിലവിലെ പ്രധാന പദ്ധതിയാണ് പിഎംഎഫ്ബിവൈ. വർദ്ധിച്ച ബോധവൽക്കരണത്തിലൂടെയും കുറഞ്ഞ കർഷക പ്രീമിയം നിരക്കുകളിലൂടെയും ഇന്ത്യയിൽ ക്രോപ്പ് ഇൻഷുറൻസ് വ്യാപനം വർധിപ്പിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.

പദ്ധതിയെക്കുറിച്ച്

പ്രധാനമന്തി ഫസൽ ബീമാ യോജന (പിഎംഎഫ്ബിവൈ) കാർഷിക മേഖലയിൽ താഴെ പറയുന്നവയിലൂടെ സുസ്ഥിര ഉൽപ്പാദനത്തെ പിന്തുണയ്ക്കാൻ ലക്ഷ്യമിടുന്നു

  • മുൻകൂട്ടി കാണാൻ കഴിയാത്ത സംഭവങ്ങളാൽ വിളനഷ്ടം/നാശം സംഭവിക്കുന്ന കർഷകർക്ക് സാമ്പത്തിക സഹായം നൽകുക
  • തുടർച്ചയായ കാർഷികവൃദ്ധി ഉറപ്പാക്കാൻ കർഷകരുടെ സ്ഥിര വരുമാനം ഉറപ്പാക്കുന്നു
  • നൂതനവും ആധുനികവുമായ കാർഷിക രീതികൾ സ്വീകരിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്നു.
  • കാർഷിക മേഖലയിലേക്കുള്ള വായ്പയുടെ ഒഴുക്ക് ഉറപ്പാക്കുന്നു; ഉൽപാദന അപകടങ്ങളിൽ നിന്ന് കർഷകരെ സംരക്ഷിക്കുന്നതിനു പുറമേ, ഭക്ഷ്യസുരക്ഷ, വിള വൈവിധ്യവൽക്കരണം, കാർഷിക മേഖലയുടെ വളർച്ചയും മത്സരക്ഷമതയും വർദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് ഇത് സഹായകരമാകും.
ലക്ഷ്യങ്ങൾ

I കർഷക കവറേജ്

  • വിജ്ഞാപനം ചെയ്ത പ്രദേശങ്ങളിൽ വിജ്ഞാപനം ചെയ്ത വിളകൾ കൃഷി ചെയ്യുന്ന പങ്ക് കൃഷിക്കാരും പാട്ടക്കാരും ഉൾപ്പെടെ എല്ലാ കർഷകരും കവറേജിന് അർഹരാണ്. പദ്ധതിയുടെ വ്യവസ്ഥകൾ അനുസരിച്ച് എല്ലാ കർഷകരും ഇൻഷുറൻസ് പരിരക്ഷ ആവശ്യപ്പെടേണ്ടത് നിർബന്ധമാണ്.
  • ഇൻഷ്വർ ചെയ്ത വിളകൾക്കും ഭൂമിക്കും കർഷകർക്ക് ഇൻഷ്വറബിൾ ഇന്ററസ്റ്റ് ഉണ്ടായിരിക്കണം.
  • പട്ടികജാതി (എസ് സി)/ പട്ടികവർഗം (എസ്ടി)/ വനിതാ കർഷകർ എന്നിവർക്ക് പരമാവധി പരിരക്ഷയാണ് പദ്ധതി ലക്ഷ്യമിടുന്നത്. .
  • കർഷകർ സംസ്ഥാനത്ത് നിലവിലുള്ള ഭൂരേഖകളുടെ ആവശ്യമായ രേഖാമൂലമുള്ള തെളിവുകൾ (അവകാശരേഖകൾ (ആർഒആർ ), ഭൂമി കൈവശാവകാശ സർട്ടിഫിക്കറ്റ് (എൽപിസി) മുതലായവ) കൂടാതെ/അല്ലെങ്കിൽ ബാധകമായ കരാർ/ ഉടമ്പടി വിശദാംശങ്ങൾ/ ബന്ധപ്പെട്ട സംസ്ഥാനം അറിയിച്ച/അനുവദിച്ച മറ്റ് രേഖകൾ, പങ്ക് കൃഷിക്കാരുടെ/കുടിയാൻ കർഷകരുടെ കാര്യത്തിൽ അതാത് സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനത്തിൽ നിർവചിച്ചിട്ടുള്ള മറ്റ് രേഖകളും സമർപ്പിക്കേണ്ടതുണ്ട്. അത്തരം കർഷകർ പ്രധാനമായും ആധാർ നമ്പറും വിതച്ച വിളയെക്കുറിച്ചും , വിതയ്ക്കാൻ ഉദ്ദേശിക്കുന്ന വിളകളെക്കുറിച്ചും ഉള്ള പ്രഖ്യാപനവും സമർപ്പിക്കേണ്ടതുണ്ട്..
  • വിത്ത് വിതച്ച് ഒരാഴ്ചയ്ക്കുള്ളിൽ, വിള പ്ലാനിൽ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ അടുത്തുള്ള ഏതെങ്കിലും ബാങ്ക് ബ്രാഞ്ച്/ പിഎസിഎസ്/ അംഗീകൃത ചാനൽ പങ്കാളി/ ഇൻഷുറൻസ് കമ്പനിയുടെ ഇൻഷുറൻസ് ഇടനിലക്കാരനെ അറിയിക്കണം.
  • ഒരു തുണ്ട് ഭൂമിയിൽ ഒരൊറ്റ സ്രോതസ്സിൽ നിന്ന് മാത്രം കൃഷിചെയ്യുന്ന/കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നുണ്ടെന്ന് കർഷകൻ ഉറപ്പാക്കണം. ഡ്യൂപ്ലിക്കേറ്റ് അല്ലെങ്കിൽ ഇരട്ട ഇൻഷുറൻസ് അനുവദനീയമല്ല, അത്തരം സാഹചര്യങ്ങളിൽ കർഷകന് കവറേജിന് അർഹതയുണ്ടായിരിക്കില്ല. അത്തരം എല്ലാ ക്ലെയിമുകളും നിരസിക്കാനുള്ള അവകാശം ഇൻഷുറൻസ് കമ്പനിയിൽ നിക്ഷിപ്തമാണ്, അത്തരം സന്ദർഭങ്ങളിൽ പ്രീമിയം റീഫണ്ട് ചെയ്യില്ല. അത്തരം കർഷകർക്കെതിരെ കമ്പനി നിയമനടപടി സ്വീകരിക്കുകയും ചെയ്യാം. .

II വിള കവറേജ്:

  • മ ഭക്ഷ്യവിളകൾ (ധാന്യങ്ങൾ, തിനകൾ, പയർവർഗങ്ങൾ)
  • എണ്ണക്കുരു
  • വാർഷിക വാണിജ്യ / വാർഷിക ഹോർട്ടികൾച്ചറൽ വിളകൾ

III. റിസ്‌ക് കവറേജ്:

  • അടിസ്ഥാന കവറേജ്:

    പദ്ധതിക്ക് കീഴിലുള്ള, സ്റ്റാൻഡിംഗ് വിളകളുടെ (വിതയ്ക്കൽ മുതൽ വിളവെടുപ്പ് വരെ) വിളവ് നഷ്ടപ്പെടാനുള്ള സാധ്യത അടിസ്ഥാന പരിരക്ഷയിൽ ഉൾപ്പെടുന്നു. വരൾച്ച, വെള്ളപ്പൊക്കം, പേമാരി, വ്യാപകമായ കീടരോഗ ആക്രമണം, മണ്ണിടിച്ചിൽ, ഇടിമിന്നൽ മൂലമുണ്ടാകുന്ന സ്വാഭാവിക തീപിടിത്തം , കൊടുങ്കാറ്റ് , ആലിപ്പഴ വർഷം, ചുഴലിക്കാറ്റ് എന്നിവ പോലുള്ള തടയാനാകാത്ത അപകടസാധ്യതകൾ മൂലമുണ്ടാകുന്ന വിളനഷ്ടം പ്രദേശാധിഷ്ഠിത സമീപന അടിസ്ഥാനത്തിൽ നികത്തുന്നതിനാണ് ഈ സമഗ്ര അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്.
  • ആഡ്ഓൺ കവറേജ്:

    നിർബന്ധിത അടിസ്ഥാന പരിരക്ഷയ്ക്ക് പുറമെ, സംസ്ഥാന സർക്കാരുകൾ/യുടികൾ, ക്രോപ്പ് ഇൻഷുറൻസ് സംബന്ധിച്ച സംസ്ഥാനതല ഏകോപന സമിതിയുമായി (എസ്എൽസിസിസിഐ) കൂടിയാലോചിച്ച്, വിളയുടെ ഇനിപ്പറയുന്ന ഘട്ടങ്ങളും വിളനാശത്തിലേക്ക് നയിക്കുന്ന അപകടസാധ്യതകളും കവർ ചെയ്യുന്നതിനായി അവരുടെ സംസ്ഥാനത്തെ നിർദ്ദിഷ്ട വിളയുടെ/പ്രദേശത്തിന്റെ ആവശ്യകതയെ അടിസ്ഥാനമാക്കി ഇനിപ്പറയുന്ന ഏതെങ്കിലും അല്ലെങ്കിൽ എല്ലാ ആഡ്ഓൺ കവറുകളും തിരഞ്ഞെടുക്കാം
വിതയ്ക്കൽ/നടൽ/മുളപ്പിക്കൽ അപകടം തടഞ്ഞുഃ മിഡ്-സീസണ്‍വിപത്തുകൾ: വിളവെടുപ്പിനു ശേഷമുള്ള നഷ്ടം Nപ്രാദേശികവൽക്കരിച്ചതായ ദുരന്തങ്ങൾ: വന്യ മൃഗങ്ങളുടെ ആക്രമണം മൂലമുള്ള വിളനാശത്തിന് ആഡ്ഓൺ കവറേജ്:
മഴക്കുറവ് അല്ലെങ്കിൽ പ്രതികൂല സീസണൽ/കാലാവസ്ഥാ സാഹചര്യങ്ങൾ കാരണം ഇൻഷ്വർ ചെയ്ത പ്രദേശം വിതയ്ക്കൽ / നടീൽ / മുളപ്പിയ്ക്കലിൽ നിന്ന് തടയുന്നു വിള സീസണിൽ പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളാൽ, അതായത്, വെള്ളപ്പൊക്കം, നീണ്ടുനിൽക്കുന്ന വരൾച്ച, കടുത്ത വരൾച്ച തുടങ്ങിയവ മൂലം ഉണ്ടാകുന്ന നഷ്ടം., സീസണിൽ പ്രതീക്ഷിച്ച സാധാരണ വിളവിന്റെ 50% ൽ താഴെയായിരി ക്കും വിളവ് ലഭിക്കാൻ സാധ്യത. ഈ ആഡ്ഓൺ കവറേജ് , അത്തരംഅപകടസാധ്യതയുള്ള സന്ദർഭത്തിൽ അടിയന്തര ആശ്വാസം ലഭിക്കാൻ, ഇൻഷ്വർ ചെയ്ത കർഷകർക്ക് അതിനുള്ള വ്യവസ്ഥ സുഗമമാക്കുന്നു. ആലിപ്പഴ വർഷം, ചുഴലിക്കാറ്റ്, കാലാനുസൃതമല്ലാത്ത മഴ എന്നിവയുടെ പ്രത്യേക അപകടങ്ങൾക്കെതിരെ വിളവെടുപ്പിനുശേഷം വയലിൽ, ആ പ്രദേശത്തെ വിളകൾ വെട്ടി വിതറി ഉണക്കി, ചെറിയ കെട്ടുകളാക്കി വയ്‌ക്കേണ്ട വിളകൾക്ക് വിളവെടുപ്പ് മുതൽ പരമാവധി രണ്ടാഴ്ച വരെ മാത്രമേ കവറേജ് ലഭ്യമാകൂV ആലിപ്പഴ വർഷം, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മേഘവിസ്‌ഫോടനം, ഒറ്റപ്പെട്ട കൃഷിയിടങ്ങളെ ബാധിക്കുന്ന ഇടിമിന്നൽ മൂലമുള്ള പ്രകൃതിദത്ത തീപിടുത്തം എന്നിവയുടെ പ്രാദേശികവൽക്കരിച്ചതായ അപകടസാധ്യതകളാൽ ഇൻഷ്വർ ചെയ്തവിളകൾക്കുണ്ടാകുന്നനഷ്ടം/നാശം വന്യമൃഗങ്ങളുടെ ആക്രമണം മൂലമുള്ള വിളനാശത്തിന് ആഡ്ഓൺ കവറേജ് നൽകുന്ന കാര്യം സംസ്ഥാനങ്ങൾ പരിഗണിച്ചേക്കാം. ആഡ്ഓൺ കവറേജ് കർഷകർക്ക് ഓപ്ഷണൽ ആയിരിക്കും, നിർദ്ദേശിച്ച ബാധകമായ പ്രീമിയം കർഷകൻ വഹിക്കും, എന്നിരുന്നാലും സംസ്ഥാന സർക്കാരുകൾക്ക് വിജ്ഞാപന ം ചെയ്യുന്നിടത്തെല്ലാം ഈ കവറേജിൽ അധിക സബ്സിഡി നൽകുന്നത് പരിഗണിക്കാം

ഒഴിവാക്കലുകൾ:

  • യുദ്ധം, ആണവ അപകടങ്ങൾ, മനപ്പൂർവമുണ്ടാക്കുന്ന കേടുപാടുകൾ, തടയാവുന്ന മറ്റ് അപകടങ്ങൾ എന്നിവ മൂലം ഉണ്ടാകുന്ന നഷ്ടങ്ങൾ ഒഴിവാക്കപ്പെടും

നഷ്ടപരിഹാര തലവും (ഐ എൽ) വരുമാന പരിധിയും (ടിവൈ):

  • എല്ലാ വിളകൾക്കും മൂന്ന് തലത്തിലുള്ള നഷ്ടപരിഹാരം, അതായത്, എല്ലാ വിളകൾക്കും പ്രദേശങ്ങളിലെ വിള അപകടസാധ്യതയുമായി ബന്ധപ്പെട്ട 70%, 80%, 90%, ലഭ്യമാകും. .
  • ഒരു ഇൻഷുറൻസ് യൂണിറ്റിലെ ഇൻഷുറൻസ് പരിരക്ഷയുള്ള എല്ലാ കർഷകർക്കും ഇൻഷുറൻസ് പരിരക്ഷ നൽകുന്ന ബഞ്ച്മാർക്ക് വിളവ് നിലയാണ് ത്രെഷോൾഡ് യീൽഡ് (ടിവൈ ).
  • ഒരു ഇൻഷുറൻസ് യൂണിറ്റിലെ വിളയുടെ ത്രെഷോൾഡ് യീൽഡ്, കഴിഞ്ഞ ഏഴ് വർഷത്തെ ശരാശരി വിളവിൽ നിന്നും പ്രഖ്യാപിത ദുരന്തത്തിന്റെ രണ്ട് വർഷത്തെ ഒഴികെയുള്ള വിളവ് അടിസ്ഥാനമാക്കിയുള്ളതാണ്, അതിനെ പ്രദേശത്തിന്റെ നഷ്ടപരിഹാരത്തിന്റെ തോത് കൊണ്ട് ഗുണിക്കുന്നതാണ്.

പ്രീമിയം നിരക്കുകൾ ഇൻഷുറൻസ് കമ്പനി നടപ്പിലാക്കുന്ന പിഎംഎഫ്ബിവൈ - ആർഡബ്ല്യൂബിസിഐഎസ് - പ്രകാരം ആക്ച്വറിയൽ പ്രീമിയം നിരക്ക് (എപിആർ) ഈടാക്കും. കർഷകൻ അടയ്ക്കേണ്ട പ്രീമിയം നിരക്ക് ഇനിപ്പറയുന്നതായിരിക്കും-

സീസൺവിളകൾ കർഷകൻ നൽകേണ്ട പരമാവധി പ്രീമിയം നിരക്ക് (ഇൻഷ്വർ ചെയ്ത തുകയുടെ%)*
ഖാരിഫ് എല്ലാ ഭക്ഷ്യധാന്യങ്ങളും എണ്ണക്കുരു വിളകളും (എല്ലാ ധാന്യങ്ങളും, തിന, പയർ, എണ്ണക്കുരു വിളകളും) എസ്‌ഐയുടെ 2.0% അല്ലെങ്കിൽ ആക്ച്വറിയൽ നിരക്ക്, ഏതാണോ കുറവ് അത്
റാബി എല്ലാ ഭക്ഷ്യധാന്യങ്ങളും എണ്ണക്കുരു വിളകളും (എല്ലാ ധാന്യങ്ങളും, തിന, പയർ, എണ്ണക്കുരു വിളകളും) എസ്‌ഐയുടെ 1.5% അല്ലെങ്കിൽ ആക്ച്വറിയൽ നിരക്ക്, ഏതാണോ കുറവ് അത്
ഖാരിഫും റാബിയും വാർഷിക വാണിജ്യ/ വാർഷിക ഹോർട്ടികൾച്ചറൽ വിളകൾ विमा रकमेच्या ५% किंवा अॅक्चुरियल दर यापैकी जो कमी असेल तोഎസ്‌ഐയുടെ 5% അല്ലെങ്കിൽ ആക്ച്വറിയൽ നിരക്ക്
നശിക്കാത്ത ഹോർട്ടികൾച്ചറൽ / വാണിജ്യ വിളകൾ (പൈലറ്റ് അടിസ്ഥാനത്തിൽ) എസ്‌ഐയുടെ 5% അല്ലെങ്കിൽ ആക്ച്വറിയൽ നിരക്ക്, ഏതാണോ കുറവ് അത്

*ശ്രദ്ധിക്കുക: വായ്പ എടുക്കാത്ത കർഷകർ അടച്ച പ്രീമിയം അടുത്ത രൂപയിലേക്ക് റൌണ്ട് ഓഫ് ചെയ്യണം

സബ്സിഡി - പദ്ധതിക്ക് കീഴിൽ ചേർന്നിട്ടുള്ള എല്ലാ കർഷകർക്കും ആക്ച്വറിയൽ പ്രീമിയത്തിൽ അനുവദനീയമായ സബ്സിഡിക്ക് അർഹതയുണ്ട്.